HomeGULFവാർഷിക അവധി തൊഴിലാളിയുടെ അവകാശം: സ്വകാര്യ മേഖലയിലെ അവധി നിയമങ്ങൾ ഓർമ്മിപ്പിച്ച് കുവൈത്ത് മാൻപവർ അതോറിറ്റി

വാർഷിക അവധി തൊഴിലാളിയുടെ അവകാശം: സ്വകാര്യ മേഖലയിലെ അവധി നിയമങ്ങൾ ഓർമ്മിപ്പിച്ച് കുവൈത്ത് മാൻപവർ അതോറിറ്റി

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് തൊഴിൽ നിയമപ്രകാരം തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള വാർഷിക അവധി സംബന്ധിച്ച അവകാശങ്ങളും ചുമതലകളും ഓർമ്മിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. വാർഷിക അവധി എന്നത് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള നിയമപരമായ അവകാശമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ‘നിങ്ങളുടെ അവകാശങ്ങൾ അറിയുക’ എന്ന ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച നിർദ്ദേശത്തിലാണ് മാൻപവർ അതോറിറ്റി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നിശ്ചിത സേവന കാലാവധി പൂർത്തിയാക്കിയ ശേഷം ശമ്പളത്തോടുകൂടിയ കുറഞ്ഞത് 30 പ്രവൃത്തിദിന വാർഷിക അവധിക്ക് അർഹതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 70 അനുസരിച്ച്, ഒരേ തൊഴിലുടമയുടെ കീഴിൽ കുറഞ്ഞത് ആറ് മാസത്തെ സേവനം പൂർത്തിയാക്കുന്നതുവരെ ഒരു തൊഴിലാളിക്ക് ആദ്യ വർഷത്തിൽ വാർഷിക അവധിക്ക് അർഹതയുണ്ടായിരിക്കില്ല. അതേസമയം, ആർട്ടിക്കിൾ 72 പ്രകാരം സ്ഥാപനത്തിന്റെ പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് ജീവനക്കാരുടെ അവധി തീയതികൾ നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. തൊഴിലാളിയുടെ സമ്മതത്തോടും നിയമപരമായ വ്യവസ്ഥകൾക്ക് വിധേയമായും വാർഷിക അവധി ഗഡുക്കളായി വിഭജിച്ചു നൽകാനും തൊഴിലുടമയ്ക്ക് സാധിക്കും.

ആർട്ടിക്കിൾ 71 പ്രകാരം അവധി ആരംഭിക്കുന്നതിന് മുൻപ് തന്നെ ജീവനക്കാർക്ക് വാർഷിക അവധിക്കാലത്തെ ശമ്പളം നൽകിയിരിക്കണമെന്ന് അതോറിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു. നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും കൃത്യമായി മനസ്സിലാക്കാൻ തൊഴിലുടമകളും ജീവനക്കാരും തയ്യാറാകണം. വാർഷിക അവധികൾ കൃത്യമായി ക്രമീകരിക്കുന്നത് സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനും തൊഴിലാളികളുടെ ക്ഷേമത്തിനും ഒരുപോലെ ആവശ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!