HomeGULFപബ്ലിക് റോഡിൽ എടിവി ഓടിച്ചു: കുവൈത്തിൽ ഒരാൾ അറസ്റ്റിൽ, വാഹനം പിടിച്ചെടുത്തു

പബ്ലിക് റോഡിൽ എടിവി ഓടിച്ചു: കുവൈത്തിൽ ഒരാൾ അറസ്റ്റിൽ, വാഹനം പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: പൊതുനിരത്തിൽ നിയമവിരുദ്ധമായി എടിവി (ഓൾ-ടെറൈൻ വെഹിക്കിൾ) ഓടിച്ച കുവൈത്ത് സ്വദേശിയെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. നിശ്ചിത മേഖലകൾക്ക് പുറത്തും പൊതുറോഡുകളിലും എടിവികൾ ഓടിക്കുന്നവരെ പിടികൂടുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന നിരന്തരമായ പരിശോധനകളുടെ ഭാഗമായാണ് നടപടി. തുടർനടപടികൾക്കായി ഇയാളെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റോഡുകളിലെ നിയമലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടാൻ ട്രാഫിക് വിഭാഗം 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

അനുമതിയില്ലാത്ത പ്രദേശങ്ങളിലും പൊതുറോഡുകളിലും എടിവികളും മോട്ടോർ സൈക്കിളുകളും ഓടിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. കോടതിക്ക് പുറത്ത് പരസ്പര ധാരണയോടെ കേസ് തീർപ്പാക്കുകയാണെങ്കിൽ 150 കുവൈത്ത് ദിനാറാണ് പിഴയായി ഒടുക്കേണ്ടി വരിക. എന്നാൽ കേസ് കോടതിയിലേക്ക് കൈമാറുകയും കുറ്റം തെളിയുകയും ചെയ്താൽ നിയമലംഘകന് ഒന്നു മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷയോ, 600 മുതൽ 1,000 കുവൈത്ത് ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാമെന്നും സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!