HomeINDIAബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ അസാധുവായേക്കും; സെപ്റ്റംബര്‍ വരെ പുതുക്കല്‍ സൗജന്യം

ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ അസാധുവായേക്കും; സെപ്റ്റംബര്‍ വരെ പുതുക്കല്‍ സൗജന്യം

spot_img

ഇന്ത്യയിലെ ഓരോ പൗരനേയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്ക് ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക്‌സ് (വിരലടയാളം, കണ്‍പോളകളുടെ രേഖ എന്നിവ)ശേഖരിക്കാറില്ല.

മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍ക്കുന്നത്. ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. എന്നാല്‍ അഞ്ചാം വയസിലും 15ാം വയസിലും ബയോമെട്രിക്‌സ് വിവരങ്ങള്‍ പുതുക്കേണ്ടതുണ്ട്. 5 വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്.

സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍ -കോളജ് അഡ്മിഷന്‍, ഡിജി ലോക്കര്‍, പാന്‍കാര്‍ഡ്, അപാര്(APAAR) എന്നിവയ്ക്ക് ആധാര്‍ ആവശ്യമാണ്. ആധാര്‍ പുതുക്കുന്നതുകൊണ്ട് നീറ്റ്, ജെ.ജെ.ഇ.ഇ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതുവഴി ഒഴിവാക്കാം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!