HomeGULFരക്തശേഖരം വർദ്ധിപ്പിക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം; രക്തദാന കേന്ദ്രങ്ങളുടെ പുതിയ സമയവിവരങ്ങൾ പുറത്തുവിട്ടു

രക്തശേഖരം വർദ്ധിപ്പിക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം; രക്തദാന കേന്ദ്രങ്ങളുടെ പുതിയ സമയവിവരങ്ങൾ പുറത്തുവിട്ടു

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും രക്തത്തിന്റെ തന്ത്രപ്രധാനമായ കരുതൽ ശേഖരം ശക്തിപ്പെടുത്തുന്നതിനുമായി രക്തദാന ക്യാമ്പയിനുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി വിവിധ പ്രവിശ്യകളിലുള്ള സെൻട്രൽ ബ്ലഡ് ബാങ്ക് കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് രക്തം ദാനം ചെയ്യാവുന്നതാണെന്ന് മന്ത്രാലയം ബുധനാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്ക് & അൽ-അദാൻ ഹോസ്പിറ്റലിന് സമീപമുള്ള കോഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്റർ:ഞായർ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ രാത്രി 8:30 വരെയും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 8:00 വരെയും, ശനിയാഴ്ച രാവിലെ 7:30 മുതൽ രാത്രി 8:00 വരെയും ഈ കേന്ദ്രങ്ങളിൽ രക്തം ദാനം ചെയ്യാം.ഷെയ്ഖ സൽവ അൽ-സബാഹ് സെന്റർ (മെറ്റേണിറ്റി ഹോസ്പിറ്റലിന് സമീപം):ഞായർ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ രാത്രി 8:30 വരെ.

ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റൽ & പുതിയ ജഹ്‌റ ഹോസ്പിറ്റൽ:രക്തദാന വിഭാഗങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ രാത്രി 8:30 വരെ പ്രവർത്തിക്കും.ഹമദ് അൽ-ഹുമൈദി & ഷെയ്ഖ അൽ-സുദൈരാവി മെഡിക്കൽ സെന്റർ (ഷുവൈഖ് റെസിഡൻഷ്യൽ):ഞായർ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയായിരിക്കും പ്രവർത്തന സമയം.രാജ്യത്തെ ആരോഗ്യ സുരക്ഷ മുൻനിർത്തിയും അടിയന്തിര ആവശ്യങ്ങൾക്കുള്ള രക്ത ലഭ്യത ഉറപ്പാക്കുന്നതിനുമായി പരമാവധി ആളുകൾ മുന്നോട്ടുവരണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!