HomeGULFലോക രക്തദാന ദിനം: കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

ലോക രക്തദാന ദിനം: കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

spot_img

കുവൈത്ത്സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, ബ്ലഡ് ഡോണേഴ്സ് കേരള (BDK), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് (FID) എന്നിവയുടെ സഹകരണത്തോടെ അദാൻ ആശുപത്രിയിലും ബ്ലഡ് ബാങ്കിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതിയും അഹ്മദി ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹ്യും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാതൃകാപരമായി ക്യാമ്പിലെ ആദ്യ രക്തദാതാവായി ഷെയ്ഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പങ്കെടുത്തു.ഇന്ത്യൻ സമൂഹത്തിൽ നിന്ന് ലഭിച്ച വൻ പിന്തുണയ്ക്കും രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി. ഈ പങ്കാളിത്തം കരുണയുടെയും സേവന മനോഭാവത്തിന്റെയും ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെയും ശക്തമായ പ്രതീകമാണെന്ന് എംബസി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!