HomeGULFകുവൈറ്റ് ആകാശത്ത് വിസ്മയമായി 'ബ്ലൂ മൂൺ'; മനംകവർന്ന് അപൂർവ്വ പ്രതിഭാസം

കുവൈറ്റ് ആകാശത്ത് വിസ്മയമായി ‘ബ്ലൂ മൂൺ’; മനംകവർന്ന് അപൂർവ്വ പ്രതിഭാസം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ആകാശത്തെ മനോഹരമാക്കി അപൂർവ്വ പ്രകൃതി പ്രതിഭാസമായ ‘ബ്ലൂ മൂൺ’ (രാത്രിയിലെ നീല നിലാവ്) ദൃശ്യമായി. ഞായറാഴ്ച രാത്രിയോടെ ആകാശത്ത് തെളിഞ്ഞുവിളങ്ങിയ കൂറ്റൻ പൂർണ്ണചന്ദ്രൻ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ദൃശ്യവിരുന്നൊരുക്കി.

ശാന്തമായ രാത്രിയെ കൂടുതൽ പ്രകാശപൂരിതമാക്കിയ ഈ അപൂർവ്വ നിമിഷം കുവൈറ്റ് ന്യൂസ് ഏജൻസിയിലെ ഫോട്ടോഗ്രാഫർമാർ ക്യാമറകളിൽ പകർത്തി.സാധാരണ ചാന്ദ്രചക്രവും ഗ്രിഗോറിയൻ കലണ്ടറും തമ്മിലുള്ള വ്യത്യാസം കാരണം ഏകദേശം രണ്ടര വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണിത്.

വാനനിരീക്ഷകർക്കും പൊതുജനങ്ങൾക്കും ഒരേപോലെ ദൃശ്യവിരുന്നൊരുക്കിയ ചന്ദ്രൻ, കറുത്ത ഇരുളിനെ മായ്ച്ചു കളയുന്ന രീതിയിൽ തിളക്കമാർന്ന പ്രകാശമാണ് പ്രസരിപ്പിച്ചത്. കുവൈറ്റിന്റെ നഗരക്കാഴ്ചകൾക്കൊപ്പം പ്രകൃതിയുടെ ഈ വിസ്മയചാരുതയും ചേർന്നപ്പോൾ അത് വശ്യമായൊരു സായാഹ്നാനുഭവമായി മാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!