HomeGULFഅപകടകരമായ രീതിയിൽ വാഹനം ഓടിച്ചയാൾ കുവൈത്തിൽ പിടിയിൽ; വാഹനം പിടിച്ചെടുത്ത്‌ ക്രഷറിൽ തകർത്തു

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചയാൾ കുവൈത്തിൽ പിടിയിൽ; വാഹനം പിടിച്ചെടുത്ത്‌ ക്രഷറിൽ തകർത്തു

spot_img

കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അഹ്‌മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും ഓപ്പറേഷൻസ് ആൻഡ് പെട്രോൾസ് ഡിപ്പാർട്ട്മെന്റും നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

അലി സബാഹ് അൽ-സലേം പ്രദേശത്തുവെച്ചാണ് പ്രതിയുടെ വാഹനം കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിച്ചതിന് ഉടമയ്ക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുത്ത് ക്രഷറിലേക്ക് അയക്കുകയും ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്ക് ശേഷം പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി. റോഡ് സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!