HomeGULFസിവിൽ ഐഡി നമ്പർ ഇന്റഗ്രേഷൻ ഇനി 'സഹേൽ' ആപ്പ് വഴി; നടപടിക്രമങ്ങൾ വിശദീകരിച്ച് അതോറിറ്റി

സിവിൽ ഐഡി നമ്പർ ഇന്റഗ്രേഷൻ ഇനി ‘സഹേൽ’ ആപ്പ് വഴി; നടപടിക്രമങ്ങൾ വിശദീകരിച്ച് അതോറിറ്റി

spot_img

കുവൈറ്റ് സിറ്റി: സിവിൽ ഐഡി നമ്പർ ഇന്റഗ്രേഷൻ സേവനങ്ങൾ ഇനി മുതൽ ‘സഹേൽ’ ആപ്ലിക്കേഷൻ വഴി ഓൺലൈനായി പൂർത്തിയാക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇതിനായുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ അതോറിറ്റി പുറത്തുവിട്ടു.

നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്:

സഹേൽ ആപ്പ് തുറക്കുക: ആപ്പിലെ സേവനങ്ങളുടെ (Services) പട്ടികയിൽ നിന്ന് PACI തിരഞ്ഞെടുക്കുക.

സേവനം തിരഞ്ഞെടുക്കുക: വ്യക്തിഗത സേവനങ്ങളുടെ (Individual Services) മെനുവിൽ നിന്ന് “Civil ID Number Integration” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

വിവരങ്ങൾ സമർപ്പിക്കുക: അപേക്ഷകർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുകയും ആവശ്യമായ രേഖകൾ നിശ്ചിത കോളങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും വേണം. ശേഷം അപേക്ഷ സമർപ്പിക്കുക.

അറിയിപ്പ്: അപേക്ഷ പരിശോധിച്ച ശേഷം ഇന്റഗ്രേഷൻ ലെറ്റർ തയ്യാറായാൽ PACI-യിൽ നിന്ന് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന: പുതിയ കാർഡ് അനുവദിക്കുന്നതിന് മുൻപായി അപേക്ഷയിലെ വിവരങ്ങളും കത്തും ആഭ്യന്തര മന്ത്രാലയം പരിശോധിച്ചെന്ന് ഉറപ്പുവരുത്തണം.

നടപടി പൂർത്തിയാക്കുക: വീണ്ടും ഇന്റഗ്രേഷൻ സർവീസിൽ പ്രവേശിച്ച് “Complete Transaction” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഡാറ്റ രേഖപ്പെടുത്തുക: ആവശ്യമായ മറ്റ് വിവരങ്ങൾ കൂടി നൽകുക.

രജിസ്ട്രേഷൻ: അവസാനമായി ‘Submit Registration’ നൽകി നടപടികൾ പൂർത്തിയാക്കുക.

കൂടുതൽ നിയമപരമായ സംശയങ്ങൾക്കും വിവരങ്ങൾക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലീഗൽ സെക്ഷൻ സന്ദർശിക്കാവുന്നതാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!