HomeGULFകുവൈറ്റിൽ മുൻസിപ്പാലിറ്റിയുടെ അതിശക്തമായ ശുചിത്വ ഡ്രൈവ്; 99 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്തു, ആയിരത്തിലധികം മുന്നറിയിപ്പുകൾ

കുവൈറ്റിൽ മുൻസിപ്പാലിറ്റിയുടെ അതിശക്തമായ ശുചിത്വ ഡ്രൈവ്; 99 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്തു, ആയിരത്തിലധികം മുന്നറിയിപ്പുകൾ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പൊതുശുചിത്വവും റോഡ് കയ്യേറ്റ നിയന്ത്രണങ്ങളും കർശനമാക്കുന്നതിനുള്ള ഫീൽഡ് പരിശോധനകൾ വൻതോതിൽ ശക്തമാക്കി. നഗരസഭാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും അനധികൃത കയ്യേറ്റങ്ങൾ ഉടനടി നീക്കം ചെയ്യാനുമായി പ്രത്യേക ശുചിത്വ പരിപാലന സംഘങ്ങൾ അതത് മേഖലകളിൽ സജീവമായി രംഗത്തുണ്ട്.

ഇതിന്റെ ഭാഗമായി കാപ്പിറ്റൽ (തലസ്ഥാന) ഗവർണറേറ്റിൽ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-ഒതൈബിയുടെ മേൽനോട്ടത്തിൽ നിരന്തരമായ ഫീൽഡ് ടൂറുകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നടത്തിയ അതിശക്തമായ ക്യാമ്പയിനുകളിൽ, വഴിയരികിലും പൊതുസ്ഥലങ്ങളിലും മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലും അനാഥമായും കിടന്നിരുന്ന 99 സ്‌ക്രാപ്പ് വാഹനങ്ങൾ മുൻസിപ്പാലിറ്റി അധികൃതർ കണ്ടുകെട്ടി മാറ്റി. കൂടാതെ പൊതുസ്ഥലം കൈയേറി കച്ചവടം നടത്തിയതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും 87 പേർക്കെതിരെ നേരിട്ട് നിയമലംഘനത്തിന് കേസെടുത്തു.

പരിശോധനകളുടെ ഭാഗമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി 1,419 ഔദ്യോഗിക മുന്നറിയിപ്പുകളും ലംഘനങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കറുകളും, ഇനി മേലാൽ നിയമലംഘനം നടത്തില്ലെന്ന രേഖാമൂലമുള്ള ഉടമ്പടികളും അധികൃതർ നൽകിയിട്ടുണ്ട്. പൊതുശുചിത്വവും റോഡ് നിയമങ്ങളും ലംഘിക്കുന്ന ആരോടും യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്നും പരിശോധനാ സംഘങ്ങൾ തങ്ങളുടെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഫൈസൽ അൽ-ഒതൈബി മുന്നറിയിപ്പ് നൽകി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!