HomeGULFകുവൈത്തിൽ ശുദ്ധീകരിച്ച ജല പദ്ധതി: ദക്ഷിണ, ഉത്തര മേഖലകളിലെ മെഗാ ടെൻഡറുകൾക്ക് 13 കമ്പനികൾ രംഗത്ത്

കുവൈത്തിൽ ശുദ്ധീകരിച്ച ജല പദ്ധതി: ദക്ഷിണ, ഉത്തര മേഖലകളിലെ മെഗാ ടെൻഡറുകൾക്ക് 13 കമ്പനികൾ രംഗത്ത്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിലെ ഭക്ഷ്യസുരക്ഷയും കാർഷിക ജലസേചനവും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതിയുടെ ഭാഗമായി ശുദ്ധീകരിച്ച (ക്വാട്ടേണറി ട്രീറ്റഡ്) ജല വിതരണ സംവിധാനത്തിന്റെ വികസനം, നിർമാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കുള്ള ദക്ഷിണ, ഉത്തര മേഖലകളിലെ രണ്ട് മെഗാ ടെൻഡറുകളുടെ സാമ്പത്തിക ബിഡുകൾ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സിന്റെ ഡയറക്ടർ ബോർഡ് തുറന്നു.ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ദക്ഷിണ മേഖല പദ്ധതിക്കായി 6 കമ്പനികളും ഉത്തര മേഖല പദ്ധതിക്കായി 7 കമ്പനികളും ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്.

കാർഷിക ആവശ്യങ്ങൾക്ക് ക്വാട്ടേണറി ശുദ്ധീകരിച്ച ജലത്തിന്റെ ഉപയോഗം വർധിപ്പിക്കുക, ശുദ്ധജലത്തിന്റെ ഉപയോഗം കുറയ്ക്കുക, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.സമർപ്പിച്ച ടെൻഡർ രേഖകൾ വിശദമായി പരിശോധിച്ച് ആവശ്യമായ ശുപാർശകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സ് പൊതുമരാമത്ത് മന്ത്രാലയത്തിന് കൈമാറാൻ തീരുമാനിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!