HomeGULFകുവൈറ്റിലെ സഹകരണ മേഖലയിൽ വൻ അഴിച്ചുപണി; സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഓഡിറ്റ് ചെയ്യാൻ മന്ത്രാലയം

കുവൈറ്റിലെ സഹകരണ മേഖലയിൽ വൻ അഴിച്ചുപണി; സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഓഡിറ്റ് ചെയ്യാൻ മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സഹകരണ സംഘങ്ങളിലെ മുഴുവൻ സ്വദേശി-വിദേശി ജീവനക്കാരുടെയും അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമഗ്രമായി പരിശോധിക്കാൻ സാമൂഹിക കാര്യ മന്ത്രാലയം തീരുമാനിച്ചു. കുവൈറ്റ് മന്ത്രിസഭയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ പുതിയ നിയന്ത്രണ-മേൽനോട്ട നടപടികളുമായി മന്ത്രാലയം മുന്നോട്ട് പോകുന്നതെന്ന് സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ആന്റ് കോഓപ്പറേറ്റീവ് അഫയേഴ്സ് ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായ ഡോ. സയ്യിദ് ഈസ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസിന്’ അടിയന്തിര സർക്കുലർ അയച്ചിട്ടുണ്ട്.

കുവൈറ്റിലെ മുഴുവൻ സഹകരണ സംഘങ്ങളിലെയും ഭരണസമിതികളോട് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന കുവൈറ്റ് പൗരന്മാരുടെയും പ്രവാസികളുടെയും (എക്സ്പാട്രിയേറ്റ്സ്) വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരം മൂന്ന് മാസത്തിനകം വാങ്ങി സമർപ്പിക്കാൻ ആവശ്യപ്പെടാനാണ് സർക്കുലറിലെ നിർദ്ദേശം.രണ്ട് ഘട്ടങ്ങളായാണ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഈ ഓഡിറ്റിങ് പ്രക്രിയ നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഉയർന്ന ബിരുദങ്ങളും അക്കാദമിക് യോഗ്യതകളും പരിശോധിക്കും, തുടർന്ന് രണ്ടാം ഘട്ടത്തിൽ അതിന് താഴെയുള്ള മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കും.

സഹകരണ സംഘങ്ങളിലെ തൊഴിൽ അന്തരീക്ഷം പൂർണ്ണമായും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഡോ. സയ്യിദ് ഈസ പറഞ്ഞു. ജീവനക്കാരുടെ അക്കാദമിക് യോഗ്യതകൾ അവർ ചെയ്യുന്ന യഥാർത്ഥ ജോലിക്കും പദവിക്കും അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുക, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, കോർപ്പറേറ്റ് ഗവേണൻസ് തത്വങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. യോഗ്യതയില്ലാത്ത ജീവനക്കാരെ കണ്ടെത്തുന്നതിനും സഹകരണ മേഖലയിലെ തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ തീരുമാനം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!