HomeGULFകുവൈറ്റിന്റെ ക്രെഡിറ്റ് റേറ്റിംഗ് 'A1' ആയി നിലനിർത്തി മൂഡീസ്; ശക്തമായ സാമ്പത്തിക അടിത്തറയെന്ന് സാക്ഷ്യപ്പെടുത്തൽ

കുവൈറ്റിന്റെ ക്രെഡിറ്റ് റേറ്റിംഗ് ‘A1’ ആയി നിലനിർത്തി മൂഡീസ്; ശക്തമായ സാമ്പത്തിക അടിത്തറയെന്ന് സാക്ഷ്യപ്പെടുത്തൽ

spot_img

കുവൈറ്റ് സിറ്റി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് കുവൈറ്റിന്റെ ദീർഘകാല പരമാധികാര ക്രെഡിറ്റ് റേറ്റിംഗ് (Sovereign credit rating) ‘A1’ ആയി നിലനിർത്തിയതായും രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാട് ‘സ്ഥിരതയുള്ളത്’ എന്ന് വിലയിരുത്തിയതായും കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് മൂഡീസ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏതൊരു വലിയ പ്രതിസന്ധിയെയും നേരിടാൻ തക്കവണ്ണം ശക്തമായ സാമ്പത്തിക അടിത്തറയും ബഫറുകളും കുവൈറ്റിനുണ്ടെന്നാണ് റേറ്റിംഗിലൂടെ വ്യക്തമാകുന്നത്. രാജ്യത്തെ ഉയർന്ന പ്രതിശീർഷ ജിഡിപിയും, ആഗോള വിപണിയിൽ കുവൈറ്റിന്റെ സ്ഥാനം ഉറപ്പിച്ചു നിർത്തുന്ന വൻതോതിലുള്ള എണ്ണശേഖരവും സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തേകുന്നതായി മൂഡീസ് ചൂണ്ടിക്കാണിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!