HomeGULFയുദ്ധം, മിസൈൽ ആക്രമണങ്ങൾ സംബന്ധിച്ച ഉള്ളടക്കം പ്രചരിപ്പിക്കരുത്; സൈബർ ക്രൈം വിഭാഗത്തിന്റെ മുന്നറിയിപ്പ്

യുദ്ധം, മിസൈൽ ആക്രമണങ്ങൾ സംബന്ധിച്ച ഉള്ളടക്കം പ്രചരിപ്പിക്കരുത്; സൈബർ ക്രൈം വിഭാഗത്തിന്റെ മുന്നറിയിപ്പ്

spot_img

കുവൈത്ത് സിറ്റി: യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉള്ളടക്കങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.

വിഭാഗത്തിന്റെ ഔദ്യോഗിക X (ട്വിറ്റർ) അക്കൗണ്ടിൽ വിവിധ ഭാഷകളിലായി പുറത്തിറക്കിയ അടിയന്തര മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതോ കലാപത്തിന് പ്രേരിപ്പിക്കുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നത് കുവൈത്ത് നിയമങ്ങളുടെ ലംഘനമാണെന്നും, അത്തരം പ്രവർത്തനങ്ങൾ നിയമനടപടികൾക്ക് ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയും ദേശീയ ഐക്യവും സാമൂഹിക സൗഹാർദ്ദവും സംരക്ഷിക്കുന്നതിനായി എല്ലാ താമസക്കാരും പൂർണ നിഷ്പക്ഷത പാലിക്കണമെന്നും പ്രകോപനപരമായ ഉള്ളടക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സൈബർ ക്രൈം വിഭാഗം അഭ്യർഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!