കുവൈറ്റ് സിറ്റി : കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം, പാലക്കാട് കൊപ്പം കീഴ്മുറി അർജുൻ തനിക്കുന്നത്ത് രവീന്ദ്രകുമാർ (25) ആണ് സാൽമിയയിലെ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്നും വീണ് മരിച്ചത്. കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. അച്ഛൻ രവീന്ദ്രകുമാർ, ‘അമ്മ സജിത കുമാരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
GULF

