ഖൈത്താൻ: ഖൈത്താൻ പ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ ഏഷ്യക്കാരനായ ഡെലിവറി ഡ്രൈവറെ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് 14 ബാഗ് മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ഖൈത്താനിലെ പ്രമുഖ ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് ഏരിയക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നുവരികയായിരുന്ന ഇയാളെ പട്രോളിംഗ് പോലീസ് നിരീക്ഷിക്കുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ സമീപിച്ചപ്പോൾ പരിഭ്രാന്തനായ ഇയാളെ തടഞ്ഞുനിർത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും തുടർന്നുള്ള നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.



