HomeGULFമയക്കുമരുന്ന് കടത്ത്: മൂന്ന് കുവൈത്ത് പൗരന്മാർ പിടിയിൽ, 1.5 കിലോ കൊക്കെയ്ൻ ഉൾപ്പെടെ വൻ ലഹരിവേട്ട

മയക്കുമരുന്ന് കടത്ത്: മൂന്ന് കുവൈത്ത് പൗരന്മാർ പിടിയിൽ, 1.5 കിലോ കൊക്കെയ്ൻ ഉൾപ്പെടെ വൻ ലഹരിവേട്ട

spot_img

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്ന് കുവൈത്ത് പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.

സൂക്ഷ്മമായ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളുടെ കൈവശം നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു.

അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന മയക്കുമരുന്ന് വ്യാപാരികളെയും കടത്തുകാരെയും കണ്ടെത്തുന്നതിനുള്ള ശക്തമായ സുരക്ഷാ നടപടികൾ തുടരുമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!