HomeGULFവ്യാജ പോലീസ് ചമഞ്ഞ് പ്രവാസിയെ കവർന്നു; 390 ദിനാർ തട്ടിയെടുത്തു

വ്യാജ പോലീസ് ചമഞ്ഞ് പ്രവാസിയെ കവർന്നു; 390 ദിനാർ തട്ടിയെടുത്തു

spot_img

കുവൈത്ത് സിറ്റി: അലി സബാഹ് അൽ സലേം മേഖലയിൽ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ ഒരാൾ ഏഷ്യൻ പ്രവാസിയിൽ നിന്ന് 390 ദിനാർ കവർന്നതായി പരാതി.39 വയസുള്ള പ്രവാസിയെ റോഡരികിൽ തടഞ്ഞുനിർത്തിയ പ്രതി താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (CID) ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. തുടർന്ന് മയക്കുമരുന്ന് പരിശോധനയാണെന്ന് പറഞ്ഞ് വാഹനത്തിൽ പരിശോധന നടത്തിയ ശേഷം കൈവശമുണ്ടായിരുന്ന പണം അപഹരിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൾ പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്. വാഹനം മോഷ്ടിച്ചതോ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതോ ആയിരിക്കാമെന്നാണ് പ്രാഥമിക സംശയം.സംഭവത്തിൽ വ്യാജ പോലീസ് ചമയൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു.പോലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുന്നവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!