കുവൈത്ത് സിറ്റി: അൽ-ഫിന്റാസ് തീരപ്രദേശത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അൽ-സാൽമിയ മാരിടൈം സെന്ററിന്റെയും അൽ-ശുവൈഖ് മാരിടൈം സെന്ററിന്റെയും അഗ്നിശമന-സമുദ്ര രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
സംഭവത്തിൽ മരിച്ച വ്യക്തിയുടെ മൃതദേഹം കണ്ടെത്തി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.മരണപ്പെട്ടയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

