കുവൈത്ത് സിറ്റി: സുരക്ഷാ-അഗ്നി പ്രതിരോധ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ജനറൽ ഫയർ ഫോഴ്‌സ് നടത്തിയ പരിശോധനയിൽ 95 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളും അഗ്നി പ്രതിരോധ സംവിധാനങ്ങളും പാലിക്കാത്ത സ്ഥാപനങ്ങളെയാണ് പരിശോധന സംഘം ലക്ഷ്യമിട്ടത്. നിരവധി സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടുകയും നിയമലംഘന നോട്ടീസുകൾ നൽകുകയും ചെയ്തു.പൊതുസുരക്ഷ ഉറപ്പാക്കാനും വ്യാപാര-വ്യാവസായിക മേഖലകളിലെ തീപിടിത്ത സാധ്യതകൾ കുറയ്ക്കാനുമായുള്ള തുടർ നടപടികളുടെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു.
