HomeGULFകല കുവൈറ്റ് ഫിറ്റ്നസ് ചലഞ്ച് 2026: ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

കല കുവൈറ്റ് ഫിറ്റ്നസ് ചലഞ്ച് 2026: ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ചലഞ്ച് 2026 ന്റെ ഭാഗമായി ജൂൺ 11-ന് അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ശ്രദ്ധേയമായി. “യാത്രാ ആരോഗ്യവും പൊതുജനാരോഗ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ട്രാവൽ ഹെൽത്ത് & സേഫ്റ്റി ഓഫീസറായ ഡോ. ജുബിന ബെൻസി അന്തൂരത്തൊടി മുഖ്യപ്രഭാഷണം നടത്തി.

ഡോ. അനില ആൽബർട്ട് ഉദ്ഘാടനം ചെയ്തചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് അൻസാരി അധ്യക്ഷത വഹിച്ചു. യാത്രകളുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ, രോഗപ്രതിരോധം, പൊതുജനാരോഗ്യ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾ ഡോ. ജുബിന വിശദീകരിച്ചു.

സമയോചിതമായ സി.പി.ആർ നൽകിക്കൊണ്ട് പ്രാവാസിയുടെ ജീവൻ രക്ഷിച്ച കല കുവൈറ്റ്‌ അംഗം അജിത ശിവരാമനെ ചടങ്ങിൽ ആദരിച്ചു. കല കുവൈറ്റ് ജനറൽ സെക്രടറി ജിതിൻ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് കായിക വിഭാഗം സെക്രട്ടറി നന്ദി പറഞ്ഞു.കല കുവൈറ്റ് അംഗങ്ങളും ആരോഗ്യരംഗത്ത് താൽപര്യമുള്ളവരും പങ്കെടുത്ത സെമിനാർ അറിവും ബോധവൽക്കരണവും പകർന്ന വേദിയായി മാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!