HomeGULFഅഹമ്മദിയിൽ നിയമലംഘനം നടത്തിയ ഫുഡ് ട്രക്കുകൾ നീക്കം ചെയ്തു; പരിശോധന കർശനമാക്കി കുവൈറ്റ് നഗരസഭ

അഹമ്മദിയിൽ നിയമലംഘനം നടത്തിയ ഫുഡ് ട്രക്കുകൾ നീക്കം ചെയ്തു; പരിശോധന കർശനമാക്കി കുവൈറ്റ് നഗരസഭ

spot_img

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 12 മൊബൈൽ ഫുഡ് ട്രക്കുകൾ പിടിച്ചെടുത്ത് നീക്കം ചെയ്തു. നഗരസഭയുടെ നിബന്ധനകൾ പാലിക്കാതെയും കൃത്യമായ അനുമതിയില്ലാതെയും പ്രവർത്തിച്ച വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.മൊബൈൽ ഫുഡ് ട്രക്കുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന ശുചീകരണ-സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിന് പുറമെ, അൽ വഫ്ര കാർഷിക മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തെരുവ് കച്ചവടക്കാരെ കണ്ടെത്തുകയും അവർക്കെതിരെ 10 നിയമലംഘന റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു.പൊതുസ്ഥലങ്ങൾ കൈയേറുന്നതും അനധികൃതമായ കച്ചവട രീതികളും തടയാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിനൊപ്പം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് നഗരസഭ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!