HomeGULFകുവൈറ്റിൽ വൻ ലഹരിവേട്ട: മയക്കുമരുന്നും വിദേശമദ്യവും പിടികൂടി.

കുവൈറ്റിൽ വൻ ലഹരിവേട്ട: മയക്കുമരുന്നും വിദേശമദ്യവും പിടികൂടി.

spot_img

കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ നാല് പ്രതികൾ പിടിയിലായി. വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മയക്കുമരുന്നുകളും നിരോധിത ഗുളികകളും വിദേശ മദ്യശേഖരവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായാണ് ഈ ഓപ്പറേഷനുകൾ നടത്തിയത്.

ആദ്യത്തെ റെയ്ഡിൽ രണ്ട് പ്രതികളെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരിൽ നിന്ന് വിവിധ ബ്രാൻഡുകളുടെ 207 കുപ്പി വിദേശമദ്യവും ഒരു ഗ്രാം ഹെറോയിനും കണ്ടെടുത്തു. തുടർന്ന് നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് മറ്റ് രണ്ട് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം ഹാഷിഷ്, 250 ഗ്രാം മരിജുവാന, 500 ഗ്രാം മെത്താംഫെറ്റാമൈൻ (ഐസ് മയക്കുമരുന്ന്), 1,500 ലിറിക്ക കാപ്സ്യൂളുകൾ, 100 മെത്താഡോൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ ലഹരിവസ്തുക്കൾ തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!