HomeGULFകുവൈറ്റിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും; താപനില 48 ഡിഗ്രി വരെ ഉയർന്നേക്കാം, ജാഗ്രതാ...

കുവൈറ്റിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും; താപനില 48 ഡിഗ്രി വരെ ഉയർന്നേക്കാം, ജാഗ്രതാ നിർദ്ദേശം

spot_img

കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിൽ കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിങ് ഡയറക്ടർ ദറാർ അൽ-അലി അറിയിച്ചു. ശക്തമായ കാറ്റിനൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ റോഡുകളിലെ കാഴ്ചപരിധി കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പകൽ സമയങ്ങളിൽ അതീവ ഗുരുതരമായ ചൂടും രാത്രികാലങ്ങളിൽ താരതമ്യേന ശാന്തമായ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക.ഉപരിതല മർദ്ദ വ്യതിയാനവുംg6 അതോടൊപ്പമുള്ള വരണ്ട ഉഷ്ണതരംഗവുമാണ് രാജ്യത്ത് താപനില പെട്ടെന്ന് ഉയരാൻ കാരണമാകുന്നത്. ഇതിനൊപ്പം വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് ചില സമയങ്ങളിൽ ശക്തിപ്രാപിക്കുന്നത് പൊടിക്കാറ്റിന് ഇടയാക്കും.

പകൽ സമയങ്ങളിൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 20 മുതൽ 55 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, വരും ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!