HomeGULFഅനധികൃത വയർലെസ് ഉപകരണങ്ങൾ കൈമാറാൻ 3 മാസം സമയം; പിഴ ഒഴിവാക്കി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ...

അനധികൃത വയർലെസ് ഉപകരണങ്ങൾ കൈമാറാൻ 3 മാസം സമയം; പിഴ ഒഴിവാക്കി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ

spot_img

കുവൈത്ത് സിറ്റി: അംഗീകൃത ലൈസൻസില്ലാതെ വയർലെസ് ഉപകരണങ്ങൾ കൈവശം വെക്കുകയോ വിപണനം നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അവ അധികൃതർക്ക് കൈമാറാൻ മൂന്ന് മാസത്തെ സമയം അനുവദിച്ച് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ. നിശ്ചിത സമയപരിധിക്കുള്ളിൽ ഉപകരണങ്ങൾ സ്വമേധയാ കൈമാറുന്നവർക്കെതിരെ യാതൊരുവിധ പിഴയോ നിയമനടപടികളോ ഉണ്ടാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യമായ ലൈസൻസുകളോ മുൻകൂർ അനുമതികളോ ഇല്ലാതെ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക വിപണിയിലും ഇത്തരം ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ഇത്തരം നിയമവിരുദ്ധ ഉപകരണങ്ങൾ തരംഗദൈർഘ്യങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും അനധികൃത ഇടപാടുകൾക്ക് കാരണമാകുന്നതായും അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ, വ്യക്തികൾ എന്നിവരുൾപ്പെടെ ലൈസൻസില്ലാതെ വയർലെസ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഈ നിർദ്ദേശം ബാധകമാണ്.

തിരികെ നൽകേണ്ട ഉപകരണങ്ങളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ കമ്മീഷന്റെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപകരണങ്ങൾക്ക് ലൈസൻസ് നേടാൻ സാധിക്കുന്നതാണ്. ഇത്തരം ഉപകരണങ്ങൾ കൈമാറിയ തീയതി മുതൽ ആറ് മാസത്തിനകം വിപണന ലൈസൻസിനായി കമ്പനികൾക്ക് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ ഔദ്യോഗിക ലൈസൻസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ ഉപകരണങ്ങൾ ഉടമകൾക്ക് തിരികെ ലഭിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!