കുവൈത്ത് സിറ്റി: തകർച്ച ഭീഷണി നിലനിന്നിരുന്ന ജലീബ് അൽ-ഷുയൂഖിലെ 37 പഴകിയ കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികൾ ഫർവാനിയ ഗവർണറേറ്റിലെ “സേഫ്റ്റി” ടീം തുടരുന്നു.
പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുമായി നടക്കുന്ന നടപടികളാണ് ഇവ. സമീപവാസികൾക്കും ചുറ്റുപാടുകളിലെ സ്വത്തുക്കൾക്കും ഭീഷണിയാകാവുന്ന അപകടങ്ങൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ബന്ധപ്പെട്ട വിഭാഗങ്ങളുടെ കർശന മേൽനോട്ടത്തിലുമാണ് പൊളിക്കൽ നടപടികൾ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

