HomeGULFകടുത്ത വേനലിലും കുബ്ബർ ദ്വീപിൽ കടൽപക്ഷികളുടെ വൻതോതിലുള്ള പ്രജനനം; പ്രതിസന്ധികളെ അതിജീവിച്ച് പക്ഷിക്കൂട്ടങ്ങൾ

കടുത്ത വേനലിലും കുബ്ബർ ദ്വീപിൽ കടൽപക്ഷികളുടെ വൻതോതിലുള്ള പ്രജനനം; പ്രതിസന്ധികളെ അതിജീവിച്ച് പക്ഷിക്കൂട്ടങ്ങൾ

spot_img

കുവൈറ്റ് സിറ്റി: അൻപത് ഡിഗ്രി സെൽഷ്യസിലധികം വരുന്ന കടുത്ത ചൂട്, നേരിട്ടുള്ള ശക്തമായ സൂര്യപ്രകാശം, ശുദ്ധജല സ്രോതസ്സുകളുടെ അഭാവം തുടങ്ങിയ കഠിനമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുമ്പോഴും കുവൈറ്റിലെ കുബ്ബർ ദ്വീപിൽ കടൽപക്ഷികൾ വൻതോതിൽ പ്രജനനം തുടരുന്നതായി പരിസ്ഥിതി വിദഗ്ദ്ധൻ അൽ-സൈദാൻ. പക്ഷികൾക്ക് സുരക്ഷിതമായി കൂടുകൂട്ടാൻ അനുയോജ്യമായ സ്ഥലങ്ങളും ദ്വീപിന് ചുറ്റുമുള്ള കടലിൽ സമൃദ്ധമായി ലഭിക്കുന്ന ഭക്ഷണവുമാണ് ഈ പ്രതികൂല സാഹചര്യങ്ങളിലും പക്ഷികളെ ഇവിടെ നിലനിർത്തുന്നത്.

പുരാതന കാലം മുതൽക്കേ കുവൈറ്റിലും അറേബ്യൻ ഗൾഫ് മേഖലയിലും കടൽപക്ഷികളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രജനന കേന്ദ്രങ്ങളിലൊന്നാണ് കുബ്ബർ ദ്വീപ്. വലിയ തോതിലുള്ള ടേൺ പക്ഷിക്കൂട്ടങ്ങളുടെ ആവാസകേന്ദ്രമാണിത്. താഴ്ന്ന മണൽത്തിട്ടകൾ നിറഞ്ഞ തീരപ്രദേശങ്ങൾ, കടലോര സസ്യങ്ങൾ, ദ്വീപിന് ചുറ്റുമുള്ള മനോഹരമായ പവിഴപ്പുറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഇവിടുത്തെ സവിശേഷമായ ആവാസവ്യവസ്ഥ കടൽപക്ഷികളുടെ വംശവർദ്ധനവിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!