HomeGULFകുവൈത്തിൽ അഞ്ച് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കും

കുവൈത്തിൽ അഞ്ച് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ജയിലധികൃതർ അടുത്ത ദിവസങ്ങളിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.വധശിക്ഷ നടപ്പാക്കപ്പെടുന്നവരിൽ മൂന്ന് കുവൈത്ത് പൗരന്മാർ, ഒരു ബെദൂൺ (പൗരത്വമില്ലാത്ത വ്യക്തി), ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവരാണുള്ളത്.

അന്തിമ കോടതി വിധികളും എല്ലാ നിയമനടപടികളും പൂർത്തിയായതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കുന്നത്. ശിക്ഷ ലഭിച്ചവരുടെ പേരുകളോ അവർ ഉൾപ്പെട്ട കേസുകളെക്കുറിച്ചോ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.അന്തിമ കോടതി വിധികൾക്ക് ശേഷം മരണശിക്ഷ നടപ്പാക്കുന്ന നയം കുവൈത്ത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!