HomeGULFകുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം ശത്രു മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിടുന്നു

കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം ശത്രു മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിടുന്നു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.

ജനങ്ങൾ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടഞ്ഞുനിർത്തുന്നതിനിടെയുണ്ടാകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും ശാന്തത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.

സ്ഥിതിഗതികൾ സുരക്ഷാ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!