HomeGULFBIG BREAKING NEWS - ഇറാനിയൻ ആക്രമണത്തിൽ കുവൈത്ത് വിമാനത്താവളത്തിലെ T1 ടെർമിനലിന് കേടുപാടുകൾ; നിരവധി...

BIG BREAKING NEWS – ഇറാനിയൻ ആക്രമണത്തിൽ കുവൈത്ത് വിമാനത്താവളത്തിലെ T1 ടെർമിനലിന് കേടുപാടുകൾ; നിരവധി പേർക്ക് പരിക്ക് – പ്രതിരോധ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായി ഇന്ന് നിരവധി ശത്രു ഡ്രോണുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (T1) യാത്രാ ടെർമിനൽ കെട്ടിടത്തെ ലക്ഷ്യമിട്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.

ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

സംഭവവികാസങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!