HomeGULFകുവൈത്ത് എയർവേസ് വിമാനങ്ങൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റ്; എല്ലാ സർവീസുകളും സാധാരണപോലെ തുടരുന്നതായി അധികൃതർ

കുവൈത്ത് എയർവേസ് വിമാനങ്ങൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റ്; എല്ലാ സർവീസുകളും സാധാരണപോലെ തുടരുന്നതായി അധികൃതർ

spot_img

കുവൈത്ത് സിറ്റി, ജൂലൈ 26: കുവൈത്ത് എയർവേസ് വിമാന സർവീസുകൾ റദ്ദാക്കിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് എയർവേസ് വ്യക്തമാക്കി.

എക്‌സ് (X) പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പ്രസ്താവനയിൽ, എല്ലാ വിമാനങ്ങളും അംഗീകരിച്ച ഷെഡ്യൂൾ പ്രകാരം സാധാരണ നിലയിൽ സർവീസ് നടത്തുകയാണെന്നും പ്രവർത്തനങ്ങളിൽ യാതൊരു തടസ്സവും ഇല്ലെന്നും കമ്പനി അറിയിച്ചു.

യാത്രക്കാർ ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും, സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും കുവൈത്ത് എയർവേസ് അഭ്യർഥിച്ചു.വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും മാറ്റമോ അറിയിപ്പോ ഉണ്ടെങ്കിൽ അത് കമ്പനിയുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകളിലൂടെയാണ് അറിയിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!