HomeGULFകുവൈത്ത് എയർവേയ്‌സ് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരി പങ്കാളിത്ത കമ്പനിയാക്കാൻ വിജ്ഞാപനം

കുവൈത്ത് എയർവേയ്‌സ് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരി പങ്കാളിത്ത കമ്പനിയാക്കാൻ വിജ്ഞാപനം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സിനെ പൂർണ്ണമായും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഹരി പങ്കാളിത്ത കമ്പനിയാക്കി മാറ്റിക്കൊണ്ട് പുതിയ അത്യാവശ്യ ഉത്തരവ് (അമീരി ഡിക്രി നിയമം നമ്പർ 77/2026) പുറപ്പെടുവിച്ചു. വ്യോമയാന മേഖലയിലുണ്ടായ വൻ പുരോഗതിയും ശക്തമായ പ്രാദേശിക മത്സരവും കണക്കിലെടുത്താണ് നിർണ്ണായകമായ ഈ നിയമനിർമ്മാണം. രാജ്യത്തിന്റെ നിയമവ്യവസ്ഥ ആധുനികീകരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള പുതിയ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ് നീക്കം.

ആകെ 11 വകുപ്പുകളാണ് പുതിയ ഓർഡിനൻസിലുള്ളത്. വിശദീകരണ കുറിപ്പ് അനുസരിച്ച് ആദ്യ വകുപ്പിൽ, കുവൈത്ത് എയർവേയ്‌സ് കമ്പനിയുടെ മുഴുവൻ ഓഹരികളും ഇനി മുതൽ പൂർണ്ണമായും സർക്കാരിലേക്ക് നിക്ഷിപ്തമാകുമെന്ന് വ്യവസ്ഥ ചെയ്യുന്നു. 2016-ലെ ഒന്നാം നമ്പർ കമ്പനി നിയമത്തിലെ വ്യവസ്ഥകൾക്കും, സ്ഥാപന ഉടമ്പടിക്കും നിയമാവലിക്കും വിധേയമായി ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായായിരിക്കും കുവൈത്ത് എയർവേയ്‌സ് ഇനി മുതൽ പ്രവർത്തിക്കുക.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!