HomeGULFവിമാനത്താവളം ഏതാനും മണിക്കൂറിനുള്ളിൽ തുറക്കും; എല്ലാ സർവീസുകളും പുനരാരംഭിക്കും – കുവൈത്ത് എയർവേയ്സ് ചെയർമാൻ

വിമാനത്താവളം ഏതാനും മണിക്കൂറിനുള്ളിൽ തുറക്കും; എല്ലാ സർവീസുകളും പുനരാരംഭിക്കും – കുവൈത്ത് എയർവേയ്സ് ചെയർമാൻ

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത മണിക്കൂറുകൾക്കുള്ളിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽമുഹ്സിൻ അൽ-ഫഖാൻ അറിയിച്ചു.

ബന്ധപ്പെട്ട അധികൃതരുമായി നടത്തിയ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളം വീണ്ടും തുറക്കുന്നതെന്ന് അദ്ദേഹം വാർത്താ ചാനലിനോട് പറഞ്ഞു. വിമാനത്താവളം തുറക്കുന്നതോടെ എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന കമ്പനി പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് എല്ലാ നടപടികളിലും ഏറ്റവും പ്രധാന പരിഗണനയെന്നും അൽ-ഫഖാൻ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!