HomeGULFകുവൈറ്റിൽ 'അൽ-ബവാരിഹ്' ശക്തമാകുന്നു; ഞായറാഴ്ച പൊടിക്കാറ്റിന് സാധ്യത, ചൂട് 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കുമെന്ന് ഈസ റമദാൻ

കുവൈറ്റിൽ ‘അൽ-ബവാരിഹ്’ ശക്തമാകുന്നു; ഞായറാഴ്ച പൊടിക്കാറ്റിന് സാധ്യത, ചൂട് 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കുമെന്ന് ഈസ റമദാൻ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്നും, പ്രാദേശികമായി ‘അൽ-ബവാരിഹ്’ (എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും പ്രമുഖ കാലാവസ്ഥാ-പരിസ്ഥിതി ശാസ്ത്രജ്ഞൻ ഈസ റമദാൻ പ്രവചിച്ചു.

ഞായറാഴ്ചത്തെ കാലാവസ്ഥയിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും, ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അടിക്കാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴിയാണ് അദ്ദേഹം പുതിയ കാലാവസ്ഥാ പ്രവചനം പങ്കുവെച്ചത്.

വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ക്രമേണ ഉയരുമെന്നും പലയിടങ്ങളിലും ചൂട് 48 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വരാനിരിക്കുന്ന വാരാന്ത്യത്തോടെ കുവൈറ്റിലെ കടുത്ത വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിലേക്ക് തൊട്ടേക്കാമെന്നും ഈസ റമദാൻ മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതരും ഓർമ്മിപ്പിക്കുന്നുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!