കുവൈത്ത് സിറ്റി: വിശുദ്ധ ഈദുല്‍ അദ്ഹാ പെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും സ്നേഹവും സുരക്ഷയും സമാധാനവും നിറഞ്ഞ ഈദാകട്ടെയെന്നാണ് അമീര്‍ ആശംസിച്ചത്.
കുവൈത്തിനെയും ജനങ്ങളെയും എല്ലാ അപകടങ്ങളില്‍നിന്നും ദൈവം കാത്തുസൂക്ഷിക്കട്ടെയെന്നും രാജ്യത്തിന് വളര്‍ച്ചയും സമൃദ്ധിയും തുടര്‍ന്നുനല്‍കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. ലോകമെമ്പാടുമുള്ള അറബ്-ഇസ്ലാമിക സമൂഹങ്ങള്‍ക്കെല്ലാം സമാധാനവും സുരക്ഷയും നിറഞ്ഞ അനുഗ്രഹീതമായ ഈദായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അമീരി ദിവാനും ഈ അവസരത്തില്‍ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ അഹ്മദ് അല്‍ സബാഹിനും ആശംസകള്‍ നേര്‍ന്നു.

