HomeGULFകുവൈറ്റിൽ ഗാർഹിക തൊഴിലാളി, ഡ്രൈവർ വിസ സേവനങ്ങൾ ഇനി ‘സഹൽ’ ആപ്പിലൂടെ

കുവൈറ്റിൽ ഗാർഹിക തൊഴിലാളി, ഡ്രൈവർ വിസ സേവനങ്ങൾ ഇനി ‘സഹൽ’ ആപ്പിലൂടെ

spot_img

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും വിസയും അനുബന്ധ സേവനങ്ങളും ഇനി ഓൺലൈനായി ലഭ്യമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും മന്ത്രാലയത്തിന്റെ ഐ.ടി. വിഭാഗത്തിന്റെയും സഹകരണത്തോടെ സർക്കാർ ഏകീകൃത ആപ്പായ ‘സഹൽ’ വഴിയാണ് സേവനം ലഭ്യമാകുക.

സർവീസ് സെന്ററുകളിൽ നേരിട്ട് പോകാതെ അപേക്ഷകളും നടപടികളും പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം.

പുതിയ സ്പോൺസർഷിപ്പ് മാനദണ്ഡങ്ങൾ പ്രകാരം:

🔹 അവിവാഹിത സ്ത്രീകൾക്ക് ഒരു ഗാർഹിക തൊഴിലാളിയെ മാത്രം സ്പോൺസർ ചെയ്യാം.
🔹 വിവാഹിത, വിവാഹമോചിത അല്ലെങ്കിൽ വിധവകളായ സ്ത്രീകൾക്ക് (മക്കളുണ്ടെങ്കിൽ) ഒരു ഗാർഹിക തൊഴിലാളിയെയും ഒരു ഡ്രൈവറെയും സ്പോൺസർ ചെയ്യാം.
🔹 കുടുംബമുള്ള വിവാഹിത, വിവാഹമോചിത അല്ലെങ്കിൽ വിധവരായ പുരുഷന്മാർക്ക് പരമാവധി മൂന്ന് ഗാർഹിക തൊഴിലാളികളെയും ഒരു ഡ്രൈവറെയും സ്പോൺസർ ചെയ്യാം.
🔹 അവിവാഹിത പുരുഷന്മാർക്ക് ഒരു ഡ്രൈവറെ മാത്രം സ്പോൺസർ ചെയ്യാൻ അനുമതിയുണ്ട്.

ഗാർഹിക തൊഴിൽ മേഖല കൂടുതൽ ക്രമീകരിക്കുന്നതിനും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!