HomeGULFകുവൈറ്റിൽ വൻ ലഹരിവേട്ട; 10 പേർ അറസ്റ്റിൽ, 20,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു

കുവൈറ്റിൽ വൻ ലഹരിവേട്ട; 10 പേർ അറസ്റ്റിൽ, 20,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി, ജൂലൈ 3: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാപക ലഹരിവേട്ടയിൽ ഏഴ് വ്യത്യസ്ത കേസുകളിലായി 10 പേരെ അറസ്റ്റ് ചെയ്തു.

പ്രതികളിൽ നിന്ന് 20,000 ക്യാപ്റ്റഗൺ ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 84 ഗ്രാം മെത്താംഫെറ്റമിൻ, സൈക്കോട്രോപിക് ഗുളികകൾ, ലിറിക്ക ക്യാപ്സ്യൂളുകൾ, ലഹരി പായ്ക്ക് ചെയ്യാനുള്ള ഉപകരണങ്ങൾ, കൂടാതെ 1,940 കുവൈത്തി ദിനാർ പിടിച്ചെടുത്തു.

ഒരു കേസിൽ ക്യാപ്റ്റഗൺ വിൽപ്പനക്കാരൻ പൊലീസ് വാഹനങ്ങളിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന പ്രതിയെ കീഴടക്കി അറസ്റ്റ് ചെയ്തു.പിടിയിലായ എല്ലാവരെയും പിടിച്ചെടുത്ത തെളിവുകളോടൊപ്പം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!