കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരായ ശക്തമായ നടപടികളുടെ ഭാഗമായി കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരു കുവൈറ്റി പൗരൻ, ഒരു ഇന്ത്യൻ, മൂന്ന് ശ്രീലങ്കക്കാർ, രണ്ട് ബെദൂൺ സ്വദേശികൾ എന്നിവരാണ്.
പ്രതികളുടെ കൈവശത്തിൽ നിന്ന് 2.55 കിലോഗ്രാം ഹാഷിഷ്, 150 ഗ്രാം ഹെറോയിൻ, 20 ഗ്രാം മെത്താംഫെറ്റമിൻ എന്നിവയ്ക്കൊപ്പം വലിയ അളവിൽ നിയന്ത്രിത മരുന്നുകളും പിടിച്ചെടുത്തു. ഇതിൽ 6,350 ലിറിക്ക ക്യാപ്സ്യൂളുകൾ, 500 ക്യാപ്റ്റഗൺ ഗുളികകൾ, 50 സാനാക്സ് ഗുളികകൾ, 50 മെത്തഡോൺ ഗുളികകൾ എന്നിവ ഉൾപ്പെടുന്നു.മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിച്ച നാല് ഡിജിറ്റൽ തൂക്കക്കരണ്ടികളും നിരവധി പാക്കിംഗ് ബാഗുകളും പോലീസ് പിടിച്ചെടുത്തു. ഒരു പ്രതി അറസ്റ്റ് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരെ പ്രതിരോധിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

