HomeGULFകുവൈത്തിൽ പൊടിക്കാറ്റ് ശക്തമാകും; ബുധനാഴ്ച കാഴ്ചപരിധി 1,000 മീറ്റർ വരെ കുറയാൻ സാധ്യത

കുവൈത്തിൽ പൊടിക്കാറ്റ് ശക്തമാകും; ബുധനാഴ്ച കാഴ്ചപരിധി 1,000 മീറ്റർ വരെ കുറയാൻ സാധ്യത

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച വീശിയ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് പൊടിക്കാറ്റ് രൂപപ്പെട്ടതായും ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 1,500 മീറ്ററായി കുറഞ്ഞതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ അബ്ദുൽഅസീസ് അൽ-ഖറാവിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ അറിയിപ്പിൽ, മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശിയ കാറ്റാണ് മണലും പൊടിയും ഉയർത്തിയതെന്ന് വ്യക്തമാക്കി.

ബുധനാഴ്ചയും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്നും, ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 50 കിലോമീറ്ററിലധികം എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതോടെ ചില പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്റർ വരെ കുറയാൻ സാധ്യതയുണ്ട്.രാത്രിയോടെ കാറ്റിന്റെ ശക്തി ക്രമേണ കുറയുകയും, പൊടിപടലങ്ങൾ അടങ്ങിയതോടെ ദൃശ്യപരത മെച്ചപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!