കുവൈത്ത് സിറ്റി: കുവൈത്തിലെ ബലിപെരുന്നാൾ (ഈദുൽ അദ്ഹാ) ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളിൽ ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന് നടത്തുമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. സമയ വ്യത്യാസം പരിഗണിച്ചായിരിക്കും നമസ്കാരം നടക്കുക. പുറംമൈതാനങ്ങളിൽ ഈദ് നമസ്കാര സംഗമങ്ങൾ നടത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് മന്ത്രാലയ ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ അൽ-സുവൈലം ഗവർണറേറ്റുകളിലെ പള്ളി വിഭാഗം ഡയറക്ടർമാർക്ക് സർക്കുലർ പുറത്തിറക്കി.
കുവൈത്തിനെ എല്ലാ ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കണമെന്ന പ്രാർത്ഥനയും, അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബിർ അൽ-സബാഹിന് വേണ്ടി ദുആയും, രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വീരമൃത്യു വരിച്ച രക്തസാക്ഷികൾക്ക് അല്ലാഹുവിന്റെ കരുണ ലഭിക്കട്ടെയെന്നും രാജ്യത്തെ സൈനികരുടെ മനോധൈര്യം വർധിപ്പിക്കട്ടെയെന്നും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തു.

