കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കൻ മേഖലയിൽ സ്ഫോടക വസ്തുക്കളും ഷ്രാപ്പ്നൽ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി കരസേന എൻജിനീയറിംഗ് യൂണിറ്റിന്റെ പ്രത്യേക സംഘം ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ നിയന്ത്രിത സ്ഫോടന പ്രവർത്തനങ്ങൾ നടത്തുന്നതായി കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.
ഈ സമയത്ത് കേൾക്കാവുന്ന സ്ഫോടന ശബ്ദങ്ങൾ നിയന്ത്രിത സുരക്ഷാ നടപടികളുടെ ഭാഗമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ശാന്തരായി തുടരുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് സൈന്യം അഭ്യർത്ഥി

