HomeGULFകുവൈത്ത് വ്യോമപാതയിൽ വിമാനഗതാഗതം സാധാരണ നിലയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിച്ചു

കുവൈത്ത് വ്യോമപാതയിൽ വിമാനഗതാഗതം സാധാരണ നിലയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിച്ചു

spot_img

കുവൈത്ത് സിറ്റി: മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം അവസാനിച്ചതിനെ തുടർന്ന് കുവൈത്ത് വ്യോമപാതയിലെ വിമാനഗതാഗതം സാധാരണ നിലയിലായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയതായും, അംഗീകൃത സമയക്രമങ്ങൾ പ്രകാരം വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് വ്യോമപാതയിലെ സുരക്ഷാ സാഹചര്യങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും, ഏതെങ്കിലും പുതിയ സാഹചര്യം ഉണ്ടായാൽ ഉടൻ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയും വ്യോമഗതാഗതത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച അതോറിറ്റി, ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!