കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപനയാത്രയിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഗ്രാൻഡ് ഹൈപ്പർ. കമ്പനിയുടെ 50-ാമത് ശാഖ ജൂലൈ 1 (ബുധനാഴ്ച) വൈകിട്ട് 4.30ന് സിറ്റി മേഖലയിലാണ് ഉദ്ഘാടനം ചെയ്യുന്നത്.
സിറ്റി മേഖലയിലെ അഞ്ചാമത്തെ ഗ്രാൻഡ് ഹൈപ്പർ സ്റ്റോർ കൂടിയായ പുതിയ ശാഖ ഏകദേശം 1,520 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മികച്ചതുമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പിന്തുണയ്ക്ക് നന്ദി അറിയിച്ച ഗ്രാൻഡ് ഹൈപ്പർ, വരും ദിവസങ്ങളിലും കൂടുതൽ നാഴികക്കല്ലുകൾ ഒരുമിച്ച് ആഘോഷിക്കുമെന്ന് അറിയിച്ചു.



