HomeGULFജൂലൈ 1 മുതൽ കുവൈത്തിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്ക് നിയന്ത്രണം; അടിയന്തര സേവനങ്ങൾ മാത്രം

ജൂലൈ 1 മുതൽ കുവൈത്തിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്ക് നിയന്ത്രണം; അടിയന്തര സേവനങ്ങൾ മാത്രം

spot_img

കുവൈത്ത് സിറ്റി: ഭരണപരമായ കാരണങ്ങളാൽ 2026 ജൂലൈ 1 മുതൽ കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ അടിയന്തര ആവശ്യങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

അടിയന്തര സാഹചര്യം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്ന അപേക്ഷകർക്ക് മാത്രമേ സേവനങ്ങൾ ലഭ്യമാകൂ. തത്കാൽ പാസ്‌പോർട്ട്, NRI സർട്ടിഫിക്കറ്റ്, കാലാവധി അവസാനിക്കുന്ന സിവിൽ ഐഡിയുള്ളവർക്ക് ഹ്രസ്വകാല പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ എന്നിവയാണ് ലഭ്യമാക്കുക.

അതേസമയം, സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, സാധാരണ വിസ അപേക്ഷകൾ ഈ കാലയളവിൽ സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല.

ജൂലൈ 1 മുതൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ Indian Consular Application Centre (ICAC) അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി അറിയിച്ചു.

അടിയന്തര ആവശ്യക്കാർ രാവിലെ 9.00 മുതൽ 12.00 വരെ എംബസിയിലെ കോൺസുലർ വിഭാഗത്തെ അനുബന്ധ രേഖകളുമായി നേരിട്ട് സമീപിക്കണമെന്നും, തുടർ അറിയിപ്പുകൾക്കായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും എംബസി അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!