HomeGULFസഹോദരന്മാർ തമ്മിലുള്ള തർക്കം കൈയേറ്റത്തിൽ കലാശിച്ചു; കുവൈറ്റിൽ അന്വേഷണം

സഹോദരന്മാർ തമ്മിലുള്ള തർക്കം കൈയേറ്റത്തിൽ കലാശിച്ചു; കുവൈറ്റിൽ അന്വേഷണം

spot_img

കുവൈറ്റ് സിറ്റി: അബ്ദുള്ള അൽ മുബാറക് മേഖലയിൽ സഹോദരന്മാർ തമ്മിലുണ്ടായ കുടുംബവഴക്ക് ഒടുവിൽ ക്രിമിനൽ കേസ് അന്വേഷണത്തിൽ കലാശിച്ചു. കുടുംബവീട്ടിൽ വെച്ച് സ്വന്തം സഹോദരൻ തന്നെ ക്രൂരമായി മർദ്ദിച്ചതായി കാണിച്ച് കുവൈറ്റ് സ്വദേശിയാണ് പോലീസിൽ പരാതി നൽകിയത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റതായി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും ഇയാൾ പോലീസിന് കൈമാറിയിട്ടുണ്ട്.ആക്രമണത്തിൽ ഇയാളുടെ വലത് ചെവിക്ക് ചുവന്നുതുടുത്ത പാടുകളും ചതവുകളും സംഭവിച്ചതായും, കഴുത്തിൽ പോറലേറ്റതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, മർദ്ദനത്തിന്റെ ആഘാതത്തിൽ വലത് ചെവിയിലെ കർണ്ണപടത്തിന് പരിക്കേറ്റതായും റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകി. നിലവിൽ വധശ്രമത്തിനും കൈയേറ്റത്തിനുമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!