HomeGULFകുവൈത്തിന്റെ ആകാശത്തിൽ മിസൈൽ കണ്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ അപടകടത്തിൽപ്പെട്ടു.

കുവൈത്തിന്റെ ആകാശത്തിൽ മിസൈൽ കണ്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ അപടകടത്തിൽപ്പെട്ടു.

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശത്തിലൂടെ മിസൈലുകൾ കടന്നുപോകുന്നതിനിടെ ഉണ്ടായ ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. അൽ ജസീറ X പ്ലാറ്റ്‌ഫോമിലാണ് ഈ വീഡിയോ പങ്കുവെച്ചത്.

Screenshot

വീഡിയോയിൽ, വാഹനമോടിച്ചിരുന്ന ഡ്രൈവർ ആകാശത്ത് പ്രത്യക്ഷപ്പെട്ട മിസൈലുകൾ ശ്രദ്ധിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ സുരക്ഷാ ബാരിയറിൽ ഇടിക്കുകയുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിൽ പരിക്കുകളുണ്ടായോയെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനെ തുടർന്ന് കുവൈത്തും ബഹ്റൈനും ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകളും മിസൈലുകളും കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി കുവൈത്ത് സൈന്യം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!