HomeGULFകുവൈത്ത്–റിയാദ് ഹൈസ്പീഡ് റെയിൽ പദ്ധതി: നടപടികൾ വേഗത്തിലാക്കി കുവൈത്ത്

കുവൈത്ത്–റിയാദ് ഹൈസ്പീഡ് റെയിൽ പദ്ധതി: നടപടികൾ വേഗത്തിലാക്കി കുവൈത്ത്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിനെയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ നടപ്പാക്കലിനായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) സൗദി അധികൃതരുമായി ഏകോപന നടപടികൾ ആരംഭിച്ചു.

പദ്ധതിക്കാവശ്യമായ റെയിൽ പാതയുടെ റൈറ്റ് ഓഫ് വേ അനുവദിക്കാൻ കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

പദ്ധതി യാഥാർത്ഥ്യമായാൽ കുവൈത്തിനും സൗദി അറേബ്യക്കും ഇടയിലുള്ള യാത്രയും ചരക്ക് ഗതാഗതവും കൂടുതൽ സുഗമമാകുകയും, ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന GCC റെയിൽ ശൃംഖലയുടെ പ്രധാന ഭാഗമാവുകയും ചെയ്യും.നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള സാങ്കേതികവും ഭരണപരവുമായ നടപടികൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!