HomeGULFകുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം; നായ്ക്കൂട്ടങ്ങളെ കണ്ടാൽ 112ൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം; നായ്ക്കൂട്ടങ്ങളെ കണ്ടാൽ 112ൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 26: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.തെരുവുനായ്ക്കളെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും അവയുടെ അടുത്തേക്ക് പോകുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം നിർദേശിച്ചു.

താമസമേഖലകൾക്കും പൊതുസ്ഥലങ്ങൾക്കും സമീപം നായ്ക്കൾ കൂട്ടമായി എത്തുന്ന സാഹചര്യത്തിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രായമായവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.തെരുവുനായ്ക്കൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് അടിയന്തര സേവന നമ്പറായ 112ൽ വിളിച്ച് അറിയിക്കണം.

പരാതി നൽകുമ്പോൾ നായ്ക്കളെ കണ്ടെത്തിയ സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ കൈമാറണമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് സുരക്ഷിതമായ രീതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവരും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!