HomeGULFകുവൈറ്റിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മുന്നറിയിപ്പ്

കുവൈറ്റിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മുന്നറിയിപ്പ്

spot_img

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന വാരാന്ത്യത്തിൽ രാജ്യത്ത് പൊതുവേ പകൽ സമയങ്ങളിൽ കടുത്ത ചൂടും രാത്രിയിൽ നേരിയ തോതിൽ സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ കാലാവസ്ഥാ ഭൂപടങ്ങളും ഉപഗ്രഹ ചിത്രങ്ങളും സൂചിപ്പിക്കുന്നത് രാജ്യത്ത് ഉപരിതല ന്യൂനമർദ്ദത്തിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ്.

ഇതോടൊപ്പം വീശിയടിക്കുന്ന ഉഷ്ണതരംഗവും വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ അബ്ദുൽ അസീസ് അൽ-ഖരാവി വ്യക്തമാക്കി. വ്യാഴാഴ്ച തീരദേശ മേഖലകളിൽ കടുത്ത ചൂടിനും ആപേക്ഷിക ആർദ്രതയ്ക്കും (ഹ്യുമിഡിറ്റി) സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റ് ചിലയിടങ്ങളിൽ പൊടിക്കാറ്റായി മാറിയേക്കാം. ഈ ദിവസങ്ങളിൽ പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. കടൽ പൊതുവേ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ തിരമാലകൾ 2 മുതൽ 6 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാത്രികാലങ്ങളിൽ തീരപ്രദേശങ്ങളിൽ നേരിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 10 മുതൽ 38 കിലോമീറ്റർ വേഗതയിൽ വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രിയിൽ കുറഞ്ഞ താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. ഈ സമയങ്ങളിൽ കടലിൽ തിരമാലകൾ 2 മുതൽ 5 അടി വരെ ഉയരത്തിൽ വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!