HomeGULFകുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; കാഴ്ചപരിധി കുറഞ്ഞു, ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; കാഴ്ചപരിധി കുറഞ്ഞു, ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

spot_img

കുവൈത്ത്സിറ്റി: വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് വീശിയടിക്കുന്ന ശക്തമായ തണുത്ത കാറ്റിനെ തുടർന്ന് കുവൈറ്റിൽ വൻതോതിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ളറാർ അൽ അലി അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം പല പ്രദേശങ്ങളിലും തിരശ്ചീന കാഴ്ചപരിധി 1,000 മീറ്ററിലും താഴെയായി കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ രാജ്യത്ത് ഈ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞുനിൽക്കുന്നതിനൊപ്പം മേഘാവൃതമായ അന്തരീക്ഷത്തിനും പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ മേഖലകളിൽ മഴ പെയ്യാനുമുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ രൂപപ്പെടാനും സാധ്യതയുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്നും കാറ്റിന്റെ വേഗത കുറഞ്ഞ് കാഴ്ചപരിധി പൂർവ്വസ്ഥിതിയിലാകുമെന്നും അധികൃതർ അറിയിച്ചു. കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തിൽ റോഡിലിറങ്ങുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ളറാർ അൽ അലി നിർദ്ദേശിച്ചു. പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വഴി പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!