HomeGULFകുവൈറ്റിൽ തൊഴിലാളി സംരക്ഷണത്തിന് പുതിയ ലേബർ ട്രാൻസ്ഫർ നിയമങ്ങൾ; തൊഴിലുടമകളുടെ ദുരുപയോഗങ്ങൾക്ക് കടുത്ത നിയന്ത്രണം

കുവൈറ്റിൽ തൊഴിലാളി സംരക്ഷണത്തിന് പുതിയ ലേബർ ട്രാൻസ്ഫർ നിയമങ്ങൾ; തൊഴിലുടമകളുടെ ദുരുപയോഗങ്ങൾക്ക് കടുത്ത നിയന്ത്രണം

spot_img

കുവൈറ്റ് സിറ്റി, മേയ് 24: തൊഴിലുടമകളുടെ അനാസ്ഥ, വ്യാജ അബ്സ്കോണ്ടിംഗ് കേസുകൾ, റെസിഡൻസി നടപടികളിലെ വൈകിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ കുവൈറ്റ് സർക്കാർ പുതിയ ലേബർ ട്രാൻസ്ഫർ ഭേദഗതികൾ നടപ്പിലാക്കി.2026 ലെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ 680 പ്രകാരം, ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പും പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് മറ്റൊരു സ്പോൺസറിലേക്ക് മാറാൻ പബ്ലിക് അതോറിറ്റി ഫോർ മാന്പവർ (PAM) അനുമതി നൽകും.

തൊഴിലുടമയുടെ അനാസ്ഥ മൂലം ഇഖാമയോ വർക്ക് പെർമിറ്റോ ലഭിക്കാത്തത്, കമ്പനിയുടെ ഫയൽ സസ്പെൻഡ് ചെയ്യപ്പെട്ടത്, വ്യാജ ഹുറൂബ്/അബ്സ്കോണ്ടിംഗ് കേസ് നൽകിയത്, തൊഴിലാളിയുടെ അവകാശങ്ങൾ തടയാനുള്ള ശ്രമങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും.

നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് തടയൽ, പുതിയ വർക്ക് പെർമിറ്റുകൾ സസ്പെൻഡ് ചെയ്യൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും PAMയ്ക്ക് അധികാരം നൽകിയിട്ടുണ്ട്.തൊഴിലാളികളുടെ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും തൊഴിലുടമകളുടെ ദുരുപയോഗം തടയുകയും ചെയ്യുന്നതിനുള്ള കുവൈറ്റിന്റെ പുതിയ നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!